ഒരേ പെൺകുട്ടിയെ പ്രണയിച്ചു..വിദ്യാർഥികൾ തമ്മിൽ സംഘർഷം..16 വയസ്സുകാരൻ മരിച്ചു…
പ്ലസ്വൺ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ 16 വയസ്സുകാരൻ മരിച്ചു. സഹവിദ്യാർഥി ശക്തമായി തള്ളിയതിനെ തുടർന്നു താഴെ വീണു ബോധരഹിതനായ വിദ്യാർത്ഥി മരിക്കുകയായിരുന്നു.തമിഴ്നാട് നാമക്കൽ എരുമപ്പെട്ടിയിലെ സർക്കാർ സ്കൂൾ വിദ്യാർഥി ആർ.ആകാശ് ആണു മരിച്ചത്. സഹവിദ്യാർഥി റിതീഷാണ് വിദ്യാർത്ഥിയെ തള്ളിയത്.ഇരുവരും ഒരേ പെൺകുട്ടിയെ പ്രണയിച്ചിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട തർക്കമാണു സംഘർഷത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.
അതേസമയം, ആകാശിന്റെ മരണത്തിൽ അധ്യാപകർക്കെതിരെ നടപടി വേണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആവശ്യപെട്ട് ബന്ധുക്കൾ സ്കൂളിൽ പ്രതിഷേധിച്ചു.