ഒരു വിഷയത്തിന് തോറ്റു.. പ്ലസ് ടു വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങി മരിച്ചു…
അമ്പലപ്പുഴ: പ്ലസ് ടു പരീക്ഷ തോറ്റതിൽ മനം നൊന്ത് വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങി മരിച്ചു. പുറക്കാട് നാഗപറമ്പ് രതീഷ് -അമ്പിളി ദമ്പതികളുടെ മകൾ ആരതി (18)യാണ് മരിച്ചത്. പുറക്കാട് എസ്.എൻ.എം. ഹയർ സെക്കൻ്ററി സ്കൂളിലെ ബയോളജി സയൻസ് വിദ്യാർത്ഥിനിയായിരുന്നു ആരതി. പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ കെമിസ്ട്രി പോയതറിഞ്ഞതോടെയാണ് തൊട്ടു പിന്നാലെ വീട്ടിൽ കെട്ടിത്തൂങ്ങി മരിച്ചത്. മൃതദേഹം മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിൽ.ഏക സഹോദരി ആർച്ച (ആറാം ക്ളാസ് വിദ്യാർത്ഥിനി).