ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്ക്… നാളെ…

തിരുവനന്തപുരം: ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് ബിജെപി നേതൃത്വം. തിരുവനന്തപുരം ജില്ലയിലുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ ഒരു വിഭാഗം നാളെ പാര്‍ട്ടിയില്‍ ചേരുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. നാളെ രാവിലെ 11ന് നടക്കുന്ന വാര്‍ത്താസമ്മേളനത്തിലായിരിക്കും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുകയെന്നാണ് തിരുവനന്തപുരം നേതൃത്വം അറിയിച്ചിരിക്കുന്നത്.ഏതൊക്കെ നേതാക്കളാണ് ബിജെപിയില്‍ ചേരുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണിപ്പോള്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് ബിജെപി നേതാക്കള്‍ അറിയിക്കുന്നത്.

Related Articles

Back to top button