ഒരു വയസുകാരനെ മൂന്ന് ലക്ഷം രൂപക്ക് വിൽക്കാൻ ശ്രമം..യുവതികൾ ഉൾപ്പടെ അഞ്ചുപേർ അറസ്റ്റിൽ…
ഒരു വയസുകാരനെ തട്ടിക്കൊണ്ട് പോയി മൂന്ന് ലക്ഷം രൂപയ്ക്ക് വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ. നാല് യുവതികളും ഒരു യുവാവുമാണ് പിടിയിലായത്.ദില്ലിയിലാണ് സംഭവം. ജൂലൈ 8 നാണ് കഞ്ചവാല കഞ്ജവാല റോഡിൽ നിന്ന് ഒരു വയസ്സുള്ള ഒരു ആൺകുട്ടിയെ കാണാതായതായെന്ന വിവരം സുൽത്താൻപുരി പൊലീസിന് ലഭിച്ചത്.
തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ ഒരു സ്ത്രീ കുട്ടിയുമായി നിൽക്കുന്നത് പോലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയെ പൊലീസ് പിടികൂടി . ഇവരെ ചോദ്യം ചെയ്‌തതിനെ തുടർന്ന് 1,50000 രൂപയ്ക്ക് കുഞ്ഞിനെ ഇവർ മറ്റൊരാൾക്ക് വിറ്റെന്നും വിവരം ലഭിച്ചു.കുഞ്ഞിനെ വാങ്ങിയ യുവതിയെ കണ്ടെത്തിയ പൊലീസിനോട് ഇവരിൽ നിന്നും 3,30,000 രൂപയ്ക്ക് ഒരു ദമ്പതികൾ കുഞ്ഞിനെ വാങ്ങിയെന്ന വിവരവും ലഭിച്ചു. കൃത്യമായ അന്വേഷണത്തിലൂടെ ദമ്പതികളെയും പൊലീസ് പിടികൂടി. തുടർന്ന് കുഞ്ഞിനെ മോചിപ്പിക്കുകയായിരുന്നു.