ഒരു ലക്ഷം വിലയുള്ള ടിവി ഫ്ലിപ്കാര്‍ട്ട് വഴി ഓര്‍ഡര്‍ ചെയ്തു… കിട്ടിയത് കണ്ടാല്‍….

ഒരു ലക്ഷം രൂപ വിലയുള്ള സോണി ടിവിക്ക് ഒരാള്‍ ഫ്ലിപ് കാര്‍ട്ട് വഴി ഓര്‍ഡര്‍ നല്‍കി. ടിവി ഇൻസ്റ്റാളേഷൻ തൊഴിലാളി വീട്ടിലെത്തി ടിവി പിടിപ്പിച്ചപ്പോഴാണ് തനിക്ക് പറ്റിയ ചതിയെ കുറിച്ച് ഉപഭോക്താവ് അറിഞ്ഞത്. അദ്ദേഹം ട്വിറ്ററില്‍ തനിക്ക് പറ്റിയ അബദ്ധം ഏറ്റ് പറഞ്ഞപ്പോഴാണ് സംഗതി സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. ഒരു ലക്ഷം രൂപ വിലയുള്ള സോണി ടിവിക്ക് ഓര്‍ഡര്‍ നല്‍കി കാത്തിരിക്കുന്നതിനിടെയാണ് ടിവിയും കൊണ്ട് ഇന്‍സ്റ്റലേഷന്‍ തൊഴിലാളി എത്തിയത്. തുടര്‍ന്ന് അദ്ദേഹം ടിവി പൊതിഞ്ഞ കവര്‍ അഴിച്ച് മാറ്റി. അതില്‍ ഒരു ലക്ഷം രൂപ വിലയുള്ള ടിവിക്ക് പകരമായി ഉണ്ടായിരുന്നത് വില കുറഞ്ഞ ഒരു തോംസൺ ടിവി. അത് ഒരു സോണി ടിവി ബോക്സിനുള്ളിൽ സമർത്ഥമായി ഒളിപ്പിച്ചാണ് ഉപഭോക്താവിന് നല്‍കാനായി എത്തിച്ചത്. ട്വിറ്ററില്‍ എഴുതിയ ഒരു നീണ്ട കുറിപ്പില്‍ @thetrueindian തനിക്ക് പറ്റിയ അമളി എഴുതി. അദ്ദേഹം ട്വിറ്ററില്‍ ഫ്ലിപ്കാര്‍ട്ടിനെയും മെന്‍ഷന്‍ ചെയ്തു. 23 ലക്ഷം പേരാണ് ഈ കുറിപ്പ് ഇതിനകം കണ്ടത്. നിരവധി പേര്‍ തങ്ങളുടെ അഭിപ്രായം കുറിക്കാനായെത്തി.

Related Articles

Back to top button