ഒരു റണ്‍വേ..ലാന്‍ഡിങ്ങും ടേക്ക് ഓഫും ഒരുമിച്ച്..ഒഴിവായത് വന്‍ദുരന്തം…

മുംബൈ വിമാനത്താവളത്തില്‍ വിമാന അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ഒരേ സമയം ഒരേ റണ്‍വേയില്‍ രണ്ടു വിമാനങ്ങളാണ് വന്നത്. എയര്‍ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോള്‍ തന്നെ അതേ റണ്‍വേയില്‍ ഇന്‍ഡിഗോ വിമാനം ലാന്‍ഡ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ ഡിജിസിഎ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഉദ്യോഗസ്ഥനെ പുറത്താക്കുകയും ചെയ്തു.

ഇന്‍ഡോറില്‍ നിന്ന് മുംബൈയിലേക്ക് സര്‍വീസ് നടത്തിയ ഇന്‍ഡിഗോ വിമാനമാണ് റണ്‍വേയില്‍ ലാന്‍ഡ് ചെയ്തത്. ഇന്‍ഡിഗോ വിമാനം ലാന്‍ഡ് ചെയ്ത അതേ റണ്‍വേയില്‍ നിന്നാണ് മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് സര്‍വീസ് നടത്തിയ എയര്‍ഇന്ത്യ വിമാനം പറന്നുയര്‍ന്നത്. ഇരുവിമാനങ്ങളിലുമായി നൂറ് കണക്കിന് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Related Articles

Back to top button