ഒരു മാസത്തെ ശമ്പളം വയനാടിന് നൽകാനൊരുങ്ങി യുഡിഎഫ് എംഎൽഎമാർ…

വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിന് യുഡിഎഫ് എംഎൽഎമാർ ഒരു മാസത്തെ ശമ്പളം വയനാടിന് നൽകുമെന്ന് ഉറപ്പ് നൽകി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.വയനാടിന്റെ പുനർനിർമ്മാണത്തിന് യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും വരുമാനം നഷ്ടപ്പെട്ട കുടുംബങ്ങൾക്കും അനാഥരായ കുട്ടികൾക്കും ഒപ്പം നിൽക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടിയെ കുറിച്ച് ആലോചിക്കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങളിൽ യുഡിഎഫിന് വ്യക്തമായ പദ്ധതികളുണ്ട്. കാലാവസ്ഥ വ്യതിയാനം അപകടകരമായ സാഹചര്യത്തിലാണെന്നും വി ഡി സതീശൻ ഓർമ്മപ്പെടുത്തി.

Related Articles

Back to top button