ഒരു മണിക്കൂറിൽ 33കാരന് 3 തവണ ഹൃദയാഘാതം…പിന്നീട് സംഭവിച്ചത്…

ഒരു മണിക്കൂറില്‍ മൂന്ന് ഹൃദയാഘാതങ്ങളെ അതീജിവിച്ച് യുവാവ്. യുഎഇയില്‍ താമസിക്കുന്ന 33 കാരനായ പ്രവാസി യുവാവാണ് ഉടനടി സംഭവിച്ച മൂന്ന് ഹൃദയസ്തംഭനങ്ങളെ അതിജീവിച്ചത്.

ദുബൈ സിലിക്കണ്‍ ഒയാസിസിലെ ആസ്റ്റര്‍ ക്ലിനിക്കിലെ മെഡിക്കല്‍ സംഘമാണ് ദ്രുതഗതിയില്‍ യുവാവിന്‍റെ ജീവന്‍ രക്ഷപ്പെടുത്തിയത്. കടുത്ത നെഞ്ചുവേദനയുമായാണ് യുവാവ് ക്ലിനിക്കിലെത്തിയത്. എമര്‍ജന്‍സി മുറിയിലെത്തിച്ചതിന് പിന്നാലെ ഇസിജിയും എക്കോകാര്‍ഡിയോഗ്രാം പരിശോധനയും നടത്തി. ഇതിനിടെ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. ഇതായിരുന്നു ആദ്യത്തെ ഹൃദയാഘാതം.

Related Articles

Back to top button