ഒരു ബോട്ടിലിന് 40 രൂപ..ടെണ്ടർ കോക്കനട്ട് വാട്ടർ പുറത്തിറക്കി മിൽമ..ലക്ഷ്യം…
തിരുവനന്തപുരം: കേരളത്തിന്റെ ക്ഷീരമേഖലയില്‍ ശ്രദ്ധേയ മുന്നേറ്റം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ക്ഷീരമേഖലയുടെ ഉന്നമനത്തിന് മില്‍മ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ഷീരസംഘങ്ങള്‍ക്കായുള്ള ഏകീകൃത സംവിധാനമായ ക്ഷീരശ്രീ പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഇതിനോടനുബന്ധിച്ച് മില്‍മയുടെ പുതിയ ഉത്പന്നങ്ങളായ കാഷ്യു വിറ്റ പൗഡര്‍, ടെണ്ടര്‍ കോക്കനട്ട് വാട്ടര്‍ എന്നിവയുടെ വിപണനോദ്ഘാടനവും ക്ഷീരവികസന വകുപ്പിന്റെ പ്രചരണ വീഡിയോ പ്രകാശനവും ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിച്ചു. കാഷ്യു വിറ്റ പൗഡര്‍ വി കെ പ്രശാന്ത് എംഎല്‍എയ്ക്കും ടെണ്ടര്‍ കോക്കനട്ട് വാട്ടര്‍ മില്‍മ ചെയര്മാന് കെ എസ് മണിക്കും നല്‍കിയാണ് വിപണനോദ്ഘാടനം നിര്‍വഹിച്ചത്.




