ഒരു ജില്ലക്ക് കൂടി നാളെ അവധി പ്രഖ്യാപിച്ചു….നാളെ മൊത്തം 6 ജില്ലകളിൽ അവധി…

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു . തൃശ്ശൂർ ജില്ലക്കും നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ മഴയും പല സ്ഥലങ്ങളിൽ വെള്ളക്കെട്ടും മണ്ണിടിച്ചിലിനുള്ള സാധ്യതയും കണക്കിലെടുത്താണ് ബുധനാഴ്ച (2024 ജൂലൈ 17) ജില്ലയിലെ പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവക്കും അവധി ബാധകമാണ്. അതേസമയം, പൂർണമായും റസിഡൻഷ്യലായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.

Related Articles

Back to top button