ഒരു കോടി തിരിച്ചടയ്ക്കാൻ സിപിഐഎം നീക്കം….
തൃശൂര്‍ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും പിന്‍വലിച്ച ഒരു കോടി രൂപ തിരിച്ചടയ്ക്കാൻ സിപിഎം നീക്കം . തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം പിൻവലിച്ച ഒരു കോടി രൂപയാണ് തിരിച്ചടക്കുന്നത് . സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് ബാങ്കിലെത്തി ചര്‍ച്ച നടത്തുകയാണ്. പണം തിരിച്ചടയ്ക്കുന്നത് നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിൽ. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും ബാങ്കിൽ എത്തിയിട്ടുണ്ട് . ബാങ്ക് ഓഫ് ഇന്ത്യയുടെ തൃശൂർ എം ജി റോഡ് ശാഖയിൽ നിന്നാണ് പണം പിൻവലിച്ചത്.