ഒരു കിലോ അരിക്ക് 335 രൂപ.. ഇറച്ചിക്ക് 1800… പെരുന്നാൾ ആഘോഷം പ്രതിസന്ധിയിൽ….

കടുത്ത വിലക്കയറ്റത്തിൽ പെരുന്നാൾ ആഘോഷം പ്രതിസന്ധിയിൽ. ഒരു കിലോ അരിക്ക് 335 രൂപയും ആട്ടിറച്ചിക്ക് 1400 മുതൽ 1800 രൂപയുമാണ് വില. ഒരു മാസത്തെ റമദാൻ വ്രതാനുഷ്ഠാനത്തിന്റെ സമാപനമായ ചെറിയ പെരുന്നാൾ വിലക്കയറ്റത്തെ തുടർന്ന് ആഘോഷിക്കാനാകാത്ത അവസ്ഥയിലാണ് പാക് ജനത.

മൈദ, എണ്ണ, ഗ്യാസ് തുടങ്ങിയ ദൈനംദിന അവശ്യവസ്തുക്കൾക്കെല്ലം റോക്കറ്റ് പോലെ വില ഉയർന്നു. ഒരു കിലോ ഉള്ളിക്ക് 180 പാകിസ്ഥാൻ രൂപയാണ് വില. 47 ശതമാനമാണ് പാകിസ്ഥാനിലെ വിലക്കയറ്റം. പെരുന്നാൾ അടുത്തപ്പോൾ പല സാധനങ്ങൾക്കും പിന്നെയും വില കൂടി. വിലക്കയറ്റം കാരണം പെരുന്നാൾ വിപണി നിർജീവമാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈദ് ഷോപ്പിങ്ങിന് ആളുകൾ മാർക്കറ്റിലേക്ക് വരുന്നില്ല. സർക്കാർ അടുത്തിടെ ഇന്ധന വില കൂട്ടിയതും തിരിച്ചടിയായി. റംസാൻ കാലത്ത് കുറഞ്ഞ വരുമാനമുള്ളവർക്ക് പ്രവിശ്യാ ഗവൺമെന്റുകൾ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്യാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു.

Related Articles

Back to top button