ഒരുമിച്ചു താമസിക്കാൻ നിർബന്ധിച്ചു.. ആലപ്പുഴയിലെ കൊലപാതകം…കൂടുതൽ വിവരങ്ങൾ പുറത്ത്…

ആലപ്പുഴ നെടുമുടിയിലെ റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . പ്രതി സഹാ അലി കുറ്റം സമ്മതിച്ചു . അസമിലേക്കു തിരികെപോയി ഒരുമിച്ചു താമസിക്കണമെന്ന് ഹാസിറ നിര്‍ബന്ധിച്ചതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. നെടുമുടിയിലെ റിസോര്‍ട്ട് ജീവനക്കാരി അസം സ്വദേശിനി ഫാസിറയായിരുന്നു കൊല്ലപ്പെട്ടത്.

ഫാസിറയും സഹാ അലിയും നാല് വര്‍ഷമായി പ്രണയത്തിലായിരുന്നു. അലിക്കു നാട്ടില്‍ ഭാര്യയും കുട്ടികളുമുണ്ട്. ഇവരുടെ ബന്ധത്തെ ചൊല്ലി അലിയുടെ വീട്ടില്‍ പ്രശ്‌നം ഉണ്ടായിരുന്നു. അസമിലേക്കു കൊണ്ട് പോകാം എന്ന് പറഞ്ഞാണ് സഹാ അലി രാത്രി ഹോം സ്റ്റേയില്‍ എത്തിയത്. യാത്രക്കായി ഹാസിറ ബാഗുള്‍പ്പടെ തയ്യാറാക്കി വെച്ചിരുന്നു.എന്നാൽ കൊല നടത്തി സഹാ അലി രക്ഷപെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

Related Articles

Back to top button