ഒമറിക്കയ്‌ക്കെതിരെ കേസ് നൽകിയത് താനല്ലെന്ന് വെളിപ്പെടുത്തി ഏയ്ഞ്ചലിന്‍ മരിയ…

സംവിധായകൻ ഒമർ ലുലിവിനെതിരെ പരാതി നൽകിയ യുവ നടി താനല്ലെന്ന് വെളിപ്പെടുത്തലുമായി നടി ഏയ്ഞ്ചലിന്‍ മരിയ.സിനിമാ രം​ഗത്ത് ഉൾപ്പടെ ഉള്ളവർ ഇതേക്കുറിച്ച് തന്നോട് ചോദിക്കുന്നുണ്ടെന്നും ദയവ് ചെയ്ത് ആ കേസുമായി തന്നെ ബന്ധപ്പെടുത്തരുതെന്നും ഏയ്ഞ്ചലിന്‍ പറഞ്ഞു.കേസ് കൊടുത്ത നടി നല്ല സമയം സിനിമയിൽ വർക്ക് ചെയ്ത ആളാണെന്നും ഏയ്ഞ്ചലിന്‍ പറഞ്ഞു. ഒമറിന് എതിരെ ഉള്ളത് കള്ളക്കേസ് ആണെന്നും സത്യം എന്തായാലും പുറത്തുവരുമെന്നും ഏയ്ഞ്ചലിന്‍ വ്യക്തമാക്കി. ഇൻസ്റ്റാ​ഗ്രാം വീഡിയോയിലൂടെയാണ് ഈ കാര്യങ്ങളെല്ലാം നടി പറഞ്ഞത്.

Related Articles

Back to top button