‘ഒപ്പിനൊരുമ്മ’ വേണം..അധ്യാപികയോട് കവിളത്ത് ഉമ്മ ചോദിച്ച് അധ്യാപകൻ..വീഡിയോ വൈറൽ…
അധ്യാപകൻ സഹ അധ്യാപികയോട് മോശമായി സംസാരിക്കുകയും പെരുമാറുകയും ചെയ്തതായി പരാതി.അധ്യാപകൻ മോശമായി സംസാരിക്കുന്നതിന്റെ വീഡിയോ ഇതോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.വീഡിയോ വൈറലായി മാറിയതോടെ വലിയ വിമർശനമാണ് അധ്യാപകനെതിരെ ഉയർന്നിരിക്കുന്നത്. സംഭവം നടന്നത് ഉത്തർ പ്രദേശിലാണ്.
വീഡിയോയിൽ കാണുന്നത് ഒരു അധ്യാപകനെയാണ്. ഒരു അധ്യാപിക ഒപ്പിടാൻ വന്നതാണ് എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാകുന്നത്. അധ്യാപകൻ ഇവരോട് പറയുന്നത് ഒപ്പിടാൻ സമ്മതിക്കാം. പക്ഷേ, അതിന് ഒരു കണ്ടീഷനുണ്ട് എന്നാണ്. എന്താണ് അത് എന്ന് ചോദിക്കുമ്പോൾ പറയുന്നത് അയാളുടെ കവിളത്ത് ഉമ്മ കൊടുക്കണം എന്നാണ്.
തന്റെ കണ്ടീഷൻ അംഗീകരിച്ചാൽ പല കാര്യങ്ങളും എളുപ്പമാവും എന്നും ഇയാൾ അധ്യാപികയോട് പറയുന്നുണ്ട്. എന്നാൽ, ഉമ്മ കൊടുക്കണം എന്ന് പറഞ്ഞു കേട്ടതോടെ അധ്യാപിക പ്രതികരിക്കുന്നുണ്ട്. വളരെ പെട്ടെന്നാണ് വീഡിയോ വൈറലായി മാറിയത്. ഇത് വലിയ ചർച്ചയ്ക്കും വിമർശനത്തിനും ഒക്കെ വഴിവെച്ചു. ഈ അധ്യാപകനെ എത്രയും പെട്ടെന്ന് തന്നെ ജോലിയിൽ നിന്നും പിരിച്ചു വിടണമെന്നും അയാൾക്കെതിരെ കർശനമായ നടപടികൾ തന്നെ എടുക്കണമെന്നും ആളുകൾ ആവശ്യപ്പെട്ടു.




