ഒന്നേകാൽ വയസുള്ള കുഞ്ഞ് തോട്ടിൽ വീണ് മരിച്ചു….
തൃപ്രയാറിൽ ഒന്നേകാൽ വയസുള്ള കുഞ്ഞ് തോട്ടിൽ വീണ് മരിച്ചു. തൃപ്രയാര്‍ ചക്കാലക്കല്‍ വീട്ടിൽ ജിഹാസിന്റെ മകന്‍ മുഹമ്മദ് റയാനാണ് മരിച്ചത്. കുഞ്ഞ് വീടിന് മുന്നിലുള്ള വെള്ളക്കെട്ടുള്ള തോട്ടില്‍ വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ 11.30യോടെയായിരുന്നു സംഭവം.