ഒന്നര വയസുകാരിയുടെ സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പീഡനം.. അന്വേഷണം…
ഒന്നര വയസ്സുകാരിയുടെ അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് ലൈംഗിക പീഡനം. ഹൃദ്രോഗത്തെ തുടര്‍ന്നാണ് കുഞ്ഞ് മരിച്ചത്. അന്നുതന്നെ മൃതദേഹം അടക്കം ചെയ്തു. അടുത്ത ദിവസം മൃതദേഹം അടക്കം ചെയ്ത സ്ഥലത്തെത്തിയ പിതാവ് കണ്ടത് കുഴിയില്‍ നിന്നു പുറത്തെടുത്ത മൃതദേഹമാണ്.
കുഞ്ഞിന്റെ ശരീരത്തില്‍ വസ്ത്രങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ഉടന്‍ തന്നെ ബന്ധുക്കള്‍ പൊലീസില്‍ വിവരം അറിയിക്കുകയും പരാതി നൽകുകയും ചെയ്തു. തുടർന്ന് മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടത്തിനായി രാജ്കോട്ടിലേക്ക് അയച്ചു. പ്രാഥമിക പരിശോധനയിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. വിശദമായ റിപ്പോർട്ട് ഉടൻ പുറത്തുവിടും. പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് തങ്കാദ് പൊലീസ്. ഗുജറാത്തിലാണ് നടുക്കുന്ന സംഭവം.