ഒടുവിൽ മദനി കേരളത്തിലേക്ക്….

പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മദനി കേരളത്തിലേക്ക്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള ഫ്ലൈറ്റിൽ എറണാകുളത്തെത്തും. അച്ഛന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് യാത്ര. മദനിയുടെ യാത്രാ ചെലവുകളിൽ സർക്കാർ ഇളവ് നൽകിയേക്കുമെന്നാണ് സൂചന. അബ്ദുൾ നാസർ മദനിക്ക് കേരളത്തിലേക്ക് പോകാൻ അനുമതി നൽകിക്കൊണ്ട് ബംഗളൂരു കമ്മീഷണർ ഓഫീസിൽ നിന്ന് അറിയിപ്പ് കിട്ടിയതായി കുടുംബം അറിയിച്ചു. യാത്രയ്ക്ക് കൃത്യം ചെലവ് എത്ര നൽകണമെന്ന് തിങ്കളാഴ്ച രാവിലെ അറിയിപ്പ് നൽകുമെന്ന് പൊലീസ് അറിയിച്ചു. 12 ദിവസത്തേക്കാണ് യാത്രാനുമതി നല്‍കിയിരിക്കുന്നത്.

Related Articles

Back to top button