ഒടുവിൽ പുറത്ത് ചാടി സിദ്ദീഖ്..കൊച്ചിയിൽ എത്തിയ സിദ്ദീഖ്…

ബലാല്‍സംഗ കേസില്‍ സുപ്രീം കോടതിയിൽ നിന്നും താത്ക്കാലിക ജാമ്യം ലഭിച്ചതിന് പിന്നാലെ ഒളിവ് ജീവിതം അവസാനിപ്പിച്ച് സിദ്ദീഖ്. കൊച്ചിയിൽ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി. എറണാകുളം നോർത്തിലുള്ള അഡ്വക്കേറ്റ് ബി രാമൻ പിള്ളയുടെ ഓഫീസിലെത്തിയാണ് സിദ്ദിഖ് കൂടിക്കാഴ്ച നടത്തിയത്.ഒരുമണിക്കൂറോളമാണ് കൂടിക്കാഴ്ച നടത്തിയത്.

അതേസമയം, സിദ്ദിഖിനെതിരായ ബലാത്സംഗക്കേസിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടിയിട്ടുണ്ട് . ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിന്‍റെ ഓഫീസിനോടാണ് നിയമോപദേശം തേടിയത്. അറസ്റ്റ് രേഖപ്പെടുത്തണോയെന്ന കാര്യത്തിലാണ് നിയമോപദേശം തേടിയിരിക്കുന്നത്.

Related Articles

Back to top button