ഒടുവിൽ ആ മത്സരാർത്ഥിയും ബിഗ് ബോസിന് പുറത്തേക്ക്
ബിഗ് ബോസ് മലയാളം സീസൺ ആറ് അവസാനിക്കാൻ ഇനി ഏതാനും നാളുകൾ മാത്രമാണ് ബാക്കി. ആരാകും വിജയ കിരീടം ചൂടുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഏവരും. ഫൈനലിലേക്ക് അടുക്കുന്തോറും ഒന്നോ അതിൽ കൂടുതൽ പേരോ എവിക്ഷനിലൂടെ പുറത്തേക്ക് പോകുകയാണ്. അത്തരത്തിൽ ഈ ആഴ്ചയിലെ ആദ്യ എവിക്ഷൻ നടന്നിരിക്കുകയാണ്.
ഇത്തവണ ഔട്ട് ആയിരിക്കുന്നത് നോറയാണ്. കഴിഞ്ഞ ആഴ്ച സീക്രട്ട് റൂമിൽ പോയി തിരിച്ചുവന്നതിന് ശേഷമാണ് നോറ ഇപ്പോൾ പുറത്തായിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ടിക്കറ്റ് ടു ഫിനാലെയിലേക്ക് എത്തി അഭിഷേക് പോയിട്ടുള്ള എല്ലാവരും ഇത്തവണ നോമിനേഷനിൽ വന്നിരുന്നു.