ഒടുവില്‍ ഋഷിക്ക് വിവാഹം..വധു ആരെന്നോ?..ഉപ്പും മുളകും താരം…
ഉപ്പും മുളകുമെന്ന പരിപാടിയുടെ മലയാളികൾക്ക് ഏറെ സുപരിചിതനാണ് ഋഷി.മുടിയൻ എന്ന ഓമന പേരിലാണ് താരത്തെ പ്രേക്ഷകർ വിളിക്കുന്നത്. ഋഷിയുടെ വിവാഹം നടന്നിരിക്കുകയാണ് ഇപ്പോള്‍. ഐശ്വര്യ ഉണ്ണിയാണ് ഋഷിയുടെ വധു. ഉപ്പും മുളകും എന്ന പരിപാടിയിലൂടെ തന്നെ ശ്രദ്ധ നേടിയിട്ടുള്ള താരമാണ് ഐശ്വര്യയും. ഉപ്പും മുളകിന്റെ ഒരു എപ്പിസോഡിൽ ഐശ്വര്യയും എത്തിയിട്ടുണ്ടായിരുന്നു.
റിഷിയുടെ അടുത്ത സുഹൃത്താണ് വധുവായ ഡോ. ഐശ്വര്യ ഉണ്ണി. ദീർഘനാളത്തെ പ്രണയത്തിനും സൗഹൃദത്തിനും ശേഷമാണ് ഇവര്‍ വിവാഹിതരാകുന്നത്. നേരത്തെ സിനിമ സ്റ്റെലില്‍ നടത്തിയ ഇവരുടെ പ്രപ്പോസല്‍ വൈറലായിരുന്നു.സീരിയൽ താരം, ഡാൻസർ, മോഡൽ എന്നിങ്ങനെയെല്ലാം പ്രശസ്തയാണ് ഐശ്വര്യ.