ഐ.എ.എസ് തലത്തിൽ അഴിച്ചുപണി.. ആലപ്പുഴ കളക്ടർക്കും സ്ഥലംമാറ്റം…
ഐ.എ.എസ് തലത്തിൽ അഴിച്ചുപണി. 4 ജില്ലാ കളക്ടർമാർക്ക് സ്ഥലംമാറ്റം. ആലപ്പുഴ കളക്ടർ വി.ആർ കൃഷ്ണതേജയെ തൃശ്ശൂരിലേക്ക് സ്ഥലം മാറ്റി. തൃശ്ശൂർ കളക്ടർ ഹരിത വി കുമാറിനെ ആലപ്പുഴയിലേക്ക് മാറ്റി. എറണാകുളം കളക്ടർ ഡോ.രേണുരാജിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റി. പകരം ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ എൻ.എസ്.കെ ഉമേഷ് എറണാകുളം കളക്ടറാകും. വയനാട് കളക്ടർ എ ഗീതയെ കോഴിക്കോട്ടേക്കും സ്ഥലം മാറ്റി. എറണാകുളത്തെ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തം വിവാദമായ സാഹചര്യത്തിലാണ് രേണു രാജിന്റെ സ്ഥലംമാറ്റം.