ഐ.എ.എസുകാരിയുടെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് വിട്ട് ഐ.പി.എസുകാരി…

ഐ.എ.എസ് ഉദ്യോഗസ്ഥയുടെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് വിട്ടു ഐപിഎസ് ഉദ്യോഗസ്ഥ. ഡി രൂപ ഐപിഎസ് ആണ് രോഹിണി സിന്ദൂരി ഐഎഎസ്സിന്റെ വ്യക്തിപരമായ ചിത്രങ്ങൾ പുറത്ത് വിട്ടത്. എഫ്ബി വഴിയാണ് ഇവർ ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തത്. സർവീസിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക്‌ രോഹിണി അയച്ച ചിത്രങ്ങൾ എന്ന് ആരോപിച്ചാണ് ചിത്രങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. ഇത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും ഡി രൂപ ആരോപിച്ചു.

മുൻപ് വി കെ ശശികലയ്ക്ക് പരപ്പന അഗ്രഹാര ജയിലിൽ വിഐപി ട്രീറ്റ്മെന്റ് ലഭിക്കുന്നുവെന്ന് അന്വേഷണ റിപ്പോർട്ട് നൽകി വാർത്തകളിൽ ഇടം നേടിയ ആളാണ് ഡി രൂപ. മൈസുരുവിൽ ജെഡിഎസ് എംഎൽഎയുടെ കെട്ടിടം കയ്യേറ്റമാണെന്ന് റിപ്പോർട്ട് നൽകിയതിന്‍റെ പേരിൽ രോഹിണിക്ക് സ്ഥലം മാറ്റം നേരിടേണ്ടി വന്നിരുന്നു. കർണാടകയിൽ വാർത്തകളിൽ നിറഞ്ഞു നിന്ന രണ്ട് ഉദ്യോഗസ്ഥരാണ് സമൂഹമാധ്യമങ്ങളിൽ പരസ്പരം ചെളി വാരി എറിയുന്നത്. തന്റെ വാട്സാപ്പ് സ്റ്റാറ്റസ് ആണ് രൂപ പങ്കു വച്ചതെന്ന് രോഹിണി. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും രോഹിണി സിന്ദൂരി വ്യക്തമാക്കി.

Related Articles

Back to top button