ഐവറി കോസ്റ്റ് താരത്തിനെതിരെ കേസെടുത്ത് പൊലീസ്

മലപ്പുറം: അരീക്കോട് ഫുട്ബാൾ മത്സരത്തിനിടെ ആക്രമിക്കപ്പെട്ട ഐവറി കോസ്റ്റ് താരത്തിനെതിരെ കേസെടുത്ത് പൊലീസ്. അരീക്കോട് സ്വദേശിയുടെ പരാതിയിൽ ഐവറി കോസ്റ്റ് താരം ഹസൻ ജൂനിയറിനെതിരെ അരീക്കോട് പൊലീസാണ് കേസെടുത്തത്. കളി കാണാൻ എത്തിയപ്പോൾ തന്നെ മർദിച്ചെന്നാണ് അരീക്കോട് സ്വദേശിയുടെ പരാതി. ഭീഷണിപ്പെടുത്തൽ, മർദിക്കൽ,അസഭ്യം പറയൽ തുടങ്ങിയ വകുപ്പുകളാണ് ഹസൻ ജൂനിയറിനെതിരെ ചുമത്തിയത്. മലപ്പുറം അരീക്കോട് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെയാണ് അതിക്രമമുണ്ടായത്. ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഐവറി കോസ്റ്റ് താരത്തെ കാണികള്‍ വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു. പിന്നാലെ ഹസന്‍ ജൂനിയര്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് താരം പരാതി നല്‍കിയത്. കാണികള്‍ വംശീയാധിക്ഷേപം നടത്തിയതായും പരാതിയിലുണ്ട്.

Related Articles

Back to top button