ഐഎൻഎസ് ബ്രഹ്മപുത്രയ്ക്ക് തീപിടിച്ചു..നാവികനെ കാണാതായതായി പരാതി..തിരച്ചിൽ…
ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് ബ്രഹ്മപുത്രയ്ക്ക് തീപിടിച്ചു. മുംബൈ നേവൽഡോക് യാർഡിൽ അറ്റകുറ്റപണി നടന്നുകൊണ്ടിരിക്കുന്നതിനിടെ ഇന്നലെ വൈകുന്നേരത്തോടെയാണ് തീപിടുത്തം ഉണ്ടായത്. തീപിടിത്തത്തിൽ ഒരു നാവികനെ കാണാതായാതായി നാവികസേന അറിയിച്ചു.
തീ ഇന്ന് രാവിലെയോടെ നിയന്ത്രണ വിധേയമാക്കി.എന്നാൽ കപ്പൽ ഒരു വശത്തേക്ക് ചരിഞ്ഞുവെന്ന് നാവികസേന അറിയിച്ചുതീയണച്ച ശേഷം ഇന്ന് ഉച്ചയോടെയാണ് കപ്പൽ ഒരു വശത്തേക്ക് ചരിഞ്ഞത്. പരമാവധി ശ്രമിച്ചിട്ടും നാവികസേനയ്ക്ക് കപ്പലിനെ പൂര്‍വ സ്ഥിതിയിലാക്കാൻ സാധിച്ചിട്ടില്ല.കപ്പലിലുണ്ടായിരുന്ന എല്ലാവരെയും രക്ഷിച്ചെങ്കിലും കാണാതായ ജൂനിയര്‍ നാവികനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്നും നാവികസേന വ്യക്തമാക്കി.സംഭവത്തിൽ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.