ഐഎസ്ആര്‍ഒയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി..54 കാരന്‍ പിടിയില്‍…
വലിയമല ഐഎസ്ആർഒയിൽ ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിൽ 54 കാരന്‍ പിടിയില്‍.തൊളിക്കോട് വേങ്കകുന്ന് മുരുകവിലാസത്തില്‍ ജി മുരുകനെയാണ് വലിയമല പൊലീസ് പിടികൂടിയത്. കരാർ വ്യവസ്ഥയിൽ വലിയമല ഐഎസ്ആർഒയിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് നിരവധിയാളുകളില്‍ നിന്ന് പണം വാങ്ങുകയായിരുന്നു. പണം നല്‍കിയവര്‍ക്ക് ജോലി കിട്ടാതെ വന്നതോടെ കബളിപ്പിക്കപ്പെട്ടവര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുരുകൻ പിടിയിലായത്.മുരുകനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജില്ലയിലെ പല സ്ഥലങ്ങളിൽ നിരവധി പേരിൽ ഇയാള്‍ ലക്ഷങ്ങൾ വാങ്ങിട്ടണ്ടെന്ന് പരാതിയിൽ പറയുന്നു.