ഐഎസില്‍ ചേരാൻ ശ്രമം വിദ്യാര്‍ത്ഥി അറസ്റ്റിൽ
ഐഎസില്‍ ചേരുമെന്ന് പ്രഖ്യാപിച്ച വിദ്യാര്‍ത്ഥി കസ്റ്റഡിയില്‍.ഐഐടി ഗുവാഹത്തി നാലാം വര്‍ഷ ബയോടെക്നോളജി വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായത് . അടുത്തിടെ ഇയാൾ തന്റെ സോഷ്യല്‍ മീഡിയ യിലൂടെയാണ് ഐഎസില്‍ ചേരാന്‍ ഉദ്ദേശിക്കുന്നതായി പ്രഖ്യാപിച്ചത്. പിന്നാലെ ഇയാളെ കാമ്പസില്‍ നിന്ന് കാണാതാവുകയും ചെയ്തിരുന്നു .
തുടർന്ന് വിദ്യാര്‍ത്ഥിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു . പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഗുവാഹത്തിയില്‍ നിന്ന് 30 കി കിലോമീറ്റര്‍ അകലെയുള്ള ഹാജോയില്‍ നിന്ന് വിദ്യാര്‍ത്ഥി പിടിയിലാവുകയായിരുന്നു . വിദ്യാർത്ഥിയെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുതിരിക്കുകയാണ് .തൻ്റെ തീരുമാനത്തിൻ്റെ കാരണം വ്യക്തമാക്കി ലിങ്ക്ഡ്ഇനിൽ തുറന്ന കത്തും വിദ്യാർത്ഥി എഴുതിയിരുന്നു .വിദ്യാർത്ഥിയുടെ ഹോസ്റ്റൽ മുറിയിൽ നിന്ന് ഐഎസുമായി ബന്ധമുള്ള കരിങ്കൊടി കണ്ടെത്തിയതായും പോലീസ് അറിയിച്ചു .