ഐഎഎസ് ദമ്പതികളുടെ മകൾ ജീവനൊടുക്കിയ നിലയിൽ…

ഐഎഎസ് ദമ്പതികളുടെ മകൾ ഫ്ലാറ്റിലെ പത്താം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയ നിലയിൽ.പഠനത്തിലുണ്ടായ മോശം പ്രകടനമാണ് മരണകാരണമെന്നാണ് പൊലീസിൻ്റെ പ്രഥമിക നി​ഗമനം. മഹാരാഷ്​ട്ര കാഡറിലെ ഐഎഎസ് ഉദ്യോഗസ്ഥരുടെ മകളായ ലിപിയാണ് ജീവനൊടുക്കിയത്.ഹരിയാനയിലെ സോണിപ്പത്തിൽ നിയമവിദ്യാർഥിനിയായിരുന്നു ലിപി. പരീക്ഷയെ കുറിച്ച് പെൺകുട്ടി കടുത്ത ആശങ്കയിലായിരുന്നെന്നാണ് പറയുന്നത്. ഫ്ലാറ്റിൽ നിന്ന് ചാടിയ പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് കാണിച്ച് ലിപിയെഴുതിയ ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെത്തി.

Related Articles

Back to top button