ഐഎഎസ് അക്കാദമിയിലെ വെള്ളപ്പൊക്കം..മരിച്ചവരിൽ മലയാളി വിദ്യാര്‍ത്ഥിയും….
ഡല്‍ഹിയില്‍ കനത്ത മഴയില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ വെള്ളം കയറിയുണ്ടായ അപകടത്തിൽ മരിച്ച വിദ്യാര്‍ത്ഥികളില്‍ മലയാളിയും. എറണാകുളം സ്വദേശി നവീന്‍ ആണ് മരിച്ചത്.നവീന്റെ മൃതദേഹം സമീപത്തെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ഡൽഹിയിൽ ഇന്നലെ പെയ്ത ശക്തമായ മഴയിലാണ് ഓൾഡ് രാജേന്ദ്രർ നഗറിലെ റാവുസ് ഐഎഎസ് പഠന കേന്ദ്രത്തിന്‍റെ ബേസ്മെന്റിൽ വെള്ളം കയറിയത്. സംഭവത്തിൽ ഡൽഹി പൊലീസ് കേസെടുത്തിട്ടുണ്ട്. രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.