ഏഴു വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 40 വർഷം കഠിനതടവും പിഴയും ….

ഏഴു വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ കേസിൽ 50 വയസ്സുകാരന് 40 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കൽപകഞ്ചേരി തുവ്വക്കാട് കന്മനം കൊടുവട്ടത്ത് വീട്ടിൽ മുഹമ്മദ് മുസ്തഫയെയാണ് (50) പെരിന്തൽമണ്ണ പോക്‌സോ സ്‌പെഷൽ കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. 2021 ജനുവരി 11നാണ് സംഭവം.രക്ഷിതാക്കളുടെ സംരക്ഷണത്തിൽ കഴിഞ്ഞ ബാലികയെ അങ്ങാടിപ്പുറത്തിന് സമീപം ആശുപത്രിക്ക് മുൻവശത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയിൽ വച്ചാണ് ലൈംഗികാതിക്രമത്തിനിരയാക്കിയത്. പെരിന്തൽമണ്ണ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. പിഴത്തുക അതിജീവിതക്ക് നൽകാനും ഉത്തരവായി. വിക്ടിം കോമ്പൻസേഷൻ സ്‌കീം പ്രകാരം മതിയായ നഷ്ടപരിഹാരം അനുവദിക്കാൻ ജില്ല ലീഗൽ സർവിസ് അഥോറിറ്റിയോട് നിർദേശിച്ചു.പെരിന്തൽമണ്ണ പൊലീസ് ഇൻസ്‌പെക്ടറായിരുന്ന സജിൻ ശശി, സി.കെ. നാസർ, കൽപകഞ്ചേരി ഇൻസ്‌പെക്ടർ റിയാസ് രാജ, സബ് ഇൻസ്‌പെക്ടർമാരായ ഹേമലത, എസ്.കെ. പ്രിയൻ എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സപ്ന പി. പരമേശ്വരത് ഹാജരായി. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.

Related Articles

Back to top button