ഏഴാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ
പാലക്കാട്: കൂറ്റനാട് വാവനൂർ കട്ടിൽമാടത്ത് ഏഴാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുല്ലക്കൽ പ്രീതിയുടെ മകൻ സൂര്യനാരായണൻ (12) ആണ് മരിച്ചത്. സൂര്യനാരായണനെ വിളിച്ചിട്ടും വിളികേൾക്കാതിരുന്നതോടെ നോക്കാനെത്തിയ അമ്മയാണ് വീടിന്റെ മുകൾ നിലയിൽ കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‍മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി. ചാത്തനൂർ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു സൂര്യ നാരായണൻ.