ഏഴാം ക്ലാസ്സുകാരിയെ തടഞ്ഞുനിർത്തി പണം തട്ടിയെടുത്തു..എതിർത്തപ്പോൾ മുടി മുറിച്ചു..സംഭവം കൊച്ചിയിൽ….

കൊച്ചിയിൽ കടയിൽ സാധനം വാങ്ങാൻ പോയ ഏഴാം ക്ലാസ്സുകാരിയെ തടഞ്ഞുനിർത്തി പണം തട്ടിയെടുത്തതായി പരാതി.എതിർത്തപ്പോൾ കുട്ടിയുടെ മുടി മുറിച്ചതായും പരാതി. ചേപ്പനം ചാത്തമ്മയിലാണ് സംഭവം നടന്നത്.തൊപ്പിധരിച്ച് ഇരു ചക്ര വാഹനത്തിൽ എത്തിയ യുവാവ് വഴിയിൽ പെൺകുട്ടിയെ തടയുകയായിരുന്നു.സാധനം വാങ്ങാനായി കുട്ടിയുടെ കയ്യിലുണ്ടായിരുന്ന 100 രൂപയാണ് ഇയാൾ തട്ടിയെടുത്തത്.

എതിർത്തപ്പോൾ കത്രിക ഉപയോഗിച്ച് കുട്ടിയുടെ മുടി മുറിക്കുകയായിരുന്നു.കരഞ്ഞുകൊണ്ട് വീട്ടിലേക്ക് എത്തിയ പെൺകുട്ടി പറഞ്ഞ വിവരം അനുസരിച്ച് വീട്ടുകാരും അയൽക്കാരും പ്രദേശത്ത് തെരഞ്ഞെങ്കിലും ആളെ കിട്ടിയില്ല. പഞ്ചായത്ത് പ്രസിഡന്റിന്റെ നിർദേശപ്രകാരം പെൺകുട്ടിയുടെ അച്ഛൻ പനങ്ങാട് പൊലീസിൽ പരാതി നൽകി. വനിതാ പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുത്തു.

Related Articles

Back to top button