ഏകസിവിൽ കോഡ്…രാഷ്ട്രപതി അംഗീകാരം നൽകി….

ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയ ഏകസിവിൽ കോഡിന് അംഗീകാരം. ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകിയതോടെ സംസ്ഥാനത്ത് ഏകസിവിൽ കോഡ് നിയമമായി. രാജ്യത്ത് ആദ്യമായി ഏകസിവിൽ കോഡ് നിലവിൽവരുന്ന സംസ്ഥാനമായി മാറി ഉത്തരാഖണ്ഡ്. സംസ്ഥാന സർക്കാർ വിജ്ഞാപനം പുറത്തിറക്കിയാൽ ഏകസിവിൽ കോഡ് സംസ്ഥാനത്ത് പ്രാബല്യത്തിൽ വരും.

കഴിഞ്ഞ ഫെബ്രുവരി ഏഴിനാണ് ബില്ല് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി നിയമസഭയിൽ അവതരിപ്പിച്ചത്. ജയ് ശ്രീറാം, വന്ദേ മാതരം, ഭാരത് മാതാ കീ ജയ് എന്നീ വിളികളോടെയായിരുന്നു ബില്ലിന്റെ അവതരണം. ബില്ലിനെതിരെ കോൺഗ്രസ് രംഗത്തുവന്നിരുന്നു.

Related Articles

Back to top button