എ.പി അബ്ദുള്ളക്കുട്ടിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എൽ.ഡി.എഫ്
തൃശൂർ: എ.പി അബ്ദുള്ളക്കുട്ടിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എൽ.ഡി.എഫ്. തൃശൂരിലെ ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റായ എ.പി അബ്ദുള്ളക്കുട്ടി ശ്രീരാമന്റെ പേരുയർത്തി വോട്ട് അഭ്യർത്ഥിച്ചു എന്നാണ് ആരോപണം. സിപിഐഎമ്മുകാർ പോലും ശ്രീരാമനെ മനസ്സിൽ ധ്യാനിച്ച് താമരയ്ക്ക് വോട്ട് ചെയ്യുമെന്നായിരുന്നു അബ്ദുള്ള കുട്ടി പറഞ്ഞത്. എൻ.ഡി.എ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കൺവെൻഷനിൽ ആയിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം. ശ്രീരാമന്റെ പേരിൽ വോട്ടു ചോദിച്ച അബ്ദുള്ളക്കുട്ടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷണർ സമീപിച്ചുവെന്ന് എൽഡിഎഫ് അറിയിച്ചു.