എ ഗ്രേഡ് കിട്ടി ട്രെയിനിൽ മടക്കം.. മത്സരാർത്ഥിയുടെ കാൽവിരലുകൾ ചതഞ്ഞരഞ്ഞു …

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവം കഴിഞ്ഞുള്ള മടക്കയാത്രയ്ക്കിടെ മത്സരാർത്ഥിയുടെ കാൽവിരലുകൾ ചതഞ്ഞരഞ്ഞു. പെരുമ്പാവൂർ തണ്ടേക്കാട് സ്കൂളിലെ മുഹമ്മദ് ഫൈസലിനാണ് പരിക്കേറ്റത്. വട്ടപ്പാട്ട് മത്സരത്തിൽ മണവാളനായി മുഹമ്മദ് ഫൈസൽ വേഷമിട്ടിരുന്നു. ഇതിൽ എ ഗ്രേഡ് കിട്ടി ട്രെയിനിൽ മടങ്ങും വഴി ശാസ്താംകോട്ടയിൽ വെച്ചായിരുന്നു അപകടം. ഉറക്കത്തിനിടെ ട്രെയിനിന്റെ വാതിലിലൂടെ കാലിൽ മഴക്കുറ്റി ഇടിച്ചതെന്നാണ് സംശയം.

Related Articles

Back to top button