എൽ.ഡി.എഫ് പ്രചാരണ യോഗത്തിൽ പങ്കെടുത്തു.. എൻഎസ്എസ് നേതാവിനെ പുറത്താക്കി…

കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലം ഇടതുമുന്നണി സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുത്ത എൻഎസ്എസ് നേതാവിനെ ഡയറക്ടര്‍ ബോര്‍ഡിൽ നിന്ന് ഒഴിവാക്കി. എൻഎസ്എസ് മീനച്ചിൽ താലൂക്ക് യൂണിയൻ പ്രസിഡന്‍റായിരുന്ന സി.പി ചന്ദ്രൻ നായരെയാണ് ഒഴിവാക്കിയത്. ഇന്നലെ യൂണിയന്‍ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും സി.പി ചന്ദ്രൻ നായരെ മാറ്റിയിരുന്നു. എന്നാൽ തന്നെ മാറ്റിയതല്ലെന്നും താൻ സ്വയം പദവി ഒഴിഞ്ഞതാണെന്നുമായിരുന്നു ചന്ദ്രൻ നായരുടെ പ്രതികരണം. പിന്നാലെയാണ് ഇന്ന് ഇദ്ദേഹത്തെ ഡയറക്ടര്‍ ബോര്‍ഡിൽ നിന്ന് മാറ്റിയതായി എൻഎസ്എസ് അറിയിച്ചത്.

Related Articles

Back to top button