എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു..കൂട്ടിയത്….
എൽപിജി സിലിണ്ടറുകൾക്ക് ഇന്ന് മുതൽ വില കൂടും.എണ്ണ വിപണന കമ്പനികൾ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില ഞായറാഴ്ച മുതൽ വർധിപ്പിച്ചത്.19 കിലോ സിലിണ്ടറിന് 39 രൂപയാണ് വർധിപ്പിച്ചത്.ഇതോടെ സിലിണ്ടറിന് കൊച്ചിയിലെ വില 1702 രൂപയായി.എൽപിജി വിലയിലെ പെട്ടെന്നുള്ള വർധന വിവിധ മേഖലകളിലുടനീളമുള്ള ബിസിനസ്സുകളെ ബാധിക്കുമെന്നാണ് റിപ്പോർട്ട്.