എൻജിനീയർക്ക് മർദ്ദനം..അരൂർ ദേശിയ പാതയിൽ സംഘർഷാവസ്ഥ…
അരൂർ :ആകാശപാത നിർമ്മാണ കമ്പിനിയായ അശോകാ, ബിൽഡേഴ്സിൻ്റെ ജീവനക്കാരനെ മർദിച്ചു വെന്ന് ആരോപിച്ച് ദേശീയപാതയിൽ സംഘർഷാവസ്ഥ.കമ്പിനി എൻജിനീയർ സതീഷ് (30) നെയാണ് ബൈക്ക് യാത്രികൻ മർദിച്ചത്.ചന്തിരൂർ ഹയർ സെക്കൻഡറി സ്കൂളിന് സമീപം ശനിയാഴ്ച വൈകിട്ട് ആണ് സംഭവം നടന്നത്.റോഡിലെ ചെളിയിൽ ഒൻപതോളം ഇരുചക്ര വാഹനങ്ങൾ ശനിയാഴ്ച ഉച്ചക്ക് ശേഷം മാത്രം തെന്നി വീണിരുന്നു. ഇക്കൂട്ടത്തിൽ തെന്നിവീണ ഒരാൾ ആണ് എൻജിനീയറെ മർദ്ദിച്ചതെന്ന് പറയുന്നത്.ആക്രമണത്തിന് പിന്നാലെ ആളുകൾ ഓടികൂടിയപ്പോൾ മർദ്ദിച്ചെന്ന് പറയുന്ന ആൾ അപ്രത്യക്ഷനായി.
അതേസമയം തൊഴിലാളിക്ക് മര്‍ദനമേറ്റതിന് പിന്നാലെ പ്രതിഷേധവുമായി കമ്പനിയും മറ്റ് തൊഴിലാളികളും രംഗത്തെത്തിയിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യാതെ പിന്നോട്ടില്ലന്ന നിലപാടാണ് കമ്പിനി അധികൃതരുടേത്.