എസ് എസ് രാജമൗലിയുടെ ജീവിതം തിരശീലയിലേക്ക്; ഡോക്യൂമെന്ററിയുടെ ട്രൈലെർ പുറത്ത്…
ഇന്ത്യൻ സിനിമ മികച്ച സംവിധായകരുടെ പട്ടികയിൽ വളരെ കുറച്ച് സിനിമകൾ കൊണ്ട് ഇടം നേടിയ പ്രതിഭയാണ് എസ് എസ് രാജമൗലി. ഇപ്പോളിതാ അദ്ദേഹത്തിന്റെ സിനിമ ജീവിതം ഡോക്യുമെന്ററിയാവുകയാണ്. നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങാനിരിക്കുന്ന ‘മോഡേൺ മാസ്റ്റേഴ്സ്: എസ് എസ് രാജമൗലി’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയുടെ ട്രൈലറിൽ പുറത്തുവിട്ടിരിക്കുകയാണ് നിർമ്മാതാക്കൾ.
രണ്ട് മിനിറ്റ് ദൈർഘ്യമുളള ട്രൈലറിൽ ജൂനിയർ എൻടിആർ, പ്രഭാസ്, രാം ചരൺ, കരൺ ജോഹർ, എം എം കീരവാണി തുടങ്ങിയവർ രാജമൗലിയുമായുള്ള തങ്ങളുടെ അനുഭവങ്ങളെ കുറിച്ചും സിനിമയോട് അദ്ദേഹം കാട്ടുന്ന അർപ്പണ മനോഭാവത്തെയും കുറിച്ചും പറയുന്നതിന്റെ ചില ഭാഗങ്ങളും കാട്ടുന്നുണ്ട്.
രാജമൗലിയുടെ മികച്ച സിനിമകളുടെ പട്ടികയിലേക്ക് അവസാനമെത്തിയ ചിത്രമാണ് ബാഹുബലി സീരീസും ആർ ആർ ആറും.
‘മോഡേൺ മാസ്റ്റേഴ്സ്: എസ് എസ് രാജമൗലി’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററിയുടെ ഔദ്യോഗിക പ്രഖ്യാപനം നെറ്റ്ഫ്ലിക്സാണ് നടത്തിയത്. ഡോക്യുമെന്ററിയുടെ പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയായി ഓഗസ്റ്റ് രണ്ടിന് പ്രീമിയർ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.
ജെയിംസ് കാമറൂൺ, ജോ റൂസോ തുടങ്ങി നിരവധി പ്രമുഖ സംവിധായകരുടെയും സിനിമ പ്രവർത്തകരുടെയും അഭിമുഖങ്ങൾ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അനുപമ ചോപ്രയാണ് ഡോക്യുമെന്ററി അവതരിപ്പിക്കുന്നത്