എസ്.എഫ്.ഐ വയനാട് ജില്ലാ സമ്മേളനത്തിലും ചർച്ച സിദ്ധാർത്ഥന്റെ മരണം
എസ്എഫ്ഐ വയനാട് ജില്ലാ സമ്മേളനത്തിൽ ചർച്ചയായി പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണം. വിഷയത്തിൽ എസ്എഫ്ഐക്ക് ജാഗ്രതക്കുറവുണ്ടായെന്ന് സമ്മേളനത്തിൽ വിമർശനമുയർന്നു.
മാധ്യമങ്ങൾ സൃഷ്ടിച്ച പൊതുബോധത്തിന് പെട്ടെന്ന് സ്വീകാര്യത ലഭിച്ചതായും സത്യാവസ്ഥ പുറത്ത് അറിയിക്കുന്നതിൽ പരാജയപ്പെട്ടു എന്നും സമ്മേളനം വിലയിരുത്തി. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനെ വിഷയം ബാധിച്ചെന്നും വിലയിരുത്തലിൽ ചൂണ്ടിക്കാട്ടി.