എസ്എഫ്‌ഐക്കാരോട് പകയില്ല,കുഴിമാടം ഒരുക്കിയത് ക്ഷമിക്കുന്നു… ടി.എന്‍. സരസു

2016 ല്‍ വിക്‌ടോറിയ കോളേജില്‍ പ്രിന്‍സിപ്പല്‍ ആയിരുന്ന സരസുവിനെതിരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കുഴിമാടം തീര്‍ത്തത്. വിരമിക്കുന്ന ദിവസമായിരുന്നു സംഭവം. കോളേജില്‍ മലയാളം പഠനവിഭാഗത്തോട് ചേര്‍ന്നുള്ള സ്ഥലത്ത് എസ്എഫ്‌ഐക്കാര്‍ കുഴിമാടം ഒരുക്കി റീത്തും ചന്ദനത്തിരിയും കത്തിച്ചുവെക്കുകയായിരുന്നു.അതേസമയം എസ്എഫ്‌ഐയുടെ ക്രൂരതയ്ക്ക് ഇരയായവര്‍ക്ക് വേണ്ടിയാണ് തന്റെ സ്ഥാനാര്‍ത്ഥിത്വം എന്നായിരുന്നു സരസു പ്രതികരിച്ചത്. ‘2016 ല്‍ എസ്എഫ്‌ഐ തന്നോട് ചെയ്തത് ക്രൂരതയാണ്. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ കാണുന്നതും ക്രൂരതയാണ്. സിദ്ധാര്‍ത്ഥന്റെ മരണം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവും.’ എന്നായിരുന്നു പ്രതികരണം.ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് സരസു വിക്ടോറിയ കോളേജില്‍ എത്തിയിരുന്നു. കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് ടി.എന്‍ സരസുവിന് തിരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക നല്‍കിയത്. കോളേജിലെത്തിയ സ്ഥാനാര്‍ത്ഥി തനിക്ക് കുഴിമാടം ഒരുക്കിയ സ്ഥലവും സന്ദര്‍ശിച്ചു.

Related Articles

Back to top button