എല്ലാ കോളേജുകളിലും എസ്എഫ്ഐ ഇടിമുറിയെന്ന് പ്രതിപക്ഷം…..ഇടിമുറിയിലൂടെ വളര്‍ന്ന പ്രസ്ഥാനമല്ല എസ്എഫ്ഐ…മുഖ്യമന്ത്രി…

തിരുവനന്തപുരം: കാര്യാവട്ടം ക്യാമ്പസില്‍ പുറത്തു നിന്നുള്ള ആൾക്കാര്‍ കെ എസ് യുക്കാർക്ക് ഒപ്പം എത്തിയതാണ് സംഘർഷതിനു കാരണമെന്ന് മുഖ്യമന്ത്രി.എം വിന്‍സിന്‍റിന്‍റെ
അടിയന്തര പ്രമേയ നോട്ടീസിനാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.പതിനഞ്ചോളം എസ്എഫ്ഐ പ്രവർത്തകക്കെതിരെ കേസെടുത്തിട്ടുണ്ട്.ഇരുപതോളം കെഎസ്‌യു യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പോലീസ് സ്റ്റേഷൻ ഉപരോധിക്കുകയും കല്ലെറിയുകയും ചെയ്ത സംഭവത്തിലാണ് കേസ്.പോലീസ് സ്റ്റേഷനിൽ ഉണ്ടായ സംഘർഷത്തിന്റെ പേരിൽ ഇരുപതോളം എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.ഹോസ്റ്റൽ ഉണ്ടായ സംഘർഷത്തിന്റെ പേരിൽ ഏഴ് എസ്എഫ്ഐ പ്രവർത്തകർ ഉൾപ്പെടെ ഒമ്പത് പേർക്കെതിരെ കേസെടുത്തു.മെഡിക്കൽ കോളേജ് പോലീസ് അഞ്ച് പേരെ പ്രതികളാക്കി മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.യാതൊരു രാഷ്ട്രീയ വിവേചനവും നടപടികളിൽ കാണിച്ചിട്ടില്ല.ശക്തമായ അന്വേഷണം നടത്തി നടപടികൾ ഉണ്ടാകും.സംഘർഷം ഒഴിവാക്കാനുള്ള മുൻകരുതലിന് നിർദ്ദേശം നൽകിയിട്ടുണ്ട്.രാഷ്ട്രീയ വിവേചനം ഇല്ലാതെ പോലീസ് നടപടി എടുത്തെന്നും മുഖ്യമന്ത്രി വിശദീകരിച്ചു

Related Articles

Back to top button