എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവിന് ദാരുണാന്ത്യം…

തൃശ്ശൂര്‍ ചാവക്കാട് എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.ഒരുമനയൂർ നോർത്ത് പൊയ്യയിൽ ക്ഷേത്രത്തിന് കിഴക്ക് താമസിക്കുന്ന കാഞ്ഞിര പറമ്പിൽ പ്രദീപിന്റെ മകൻ വിഷ്ണു (31) ആണ് മരിച്ചത്. വിട്ടു മാറാത്ത പനി മൂലം ഒരാഴ്ച മുമ്പ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രെവേശിപ്പിക്കുകയായിരുന്നു.തുടർന്ന് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. വിഷ്ണുവിന്‍റെ വൃക്കയുടെ പ്രവർത്തനം നിലച്ചിരുന്നു.തുടർന്ന് ഞായറാഴ്ച രാവിലെയായിരുന്നു മരണം.

Related Articles

Back to top button