എറണാകുളത്ത് സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ കാട്ടാനയുടെ ജഡം…

എറണാകുളം വേങ്ങൂരിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. ഒന്നിൽ കൂടുതൽ ദിവസം പഴക്കമുള്ള ജഡമാണ് കണ്ടെത്തിയത്. ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം. പെരുമ്പാവൂർ വേങ്ങൂർ സ്വദേശിയുടെ വീടിനോട് ചേർന്നുള്ള പുരയിടത്തിലാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്.

ദുർഗന്ധം ഉയർന്ന സാഹചര്യത്തിൽ പ്രദേശവാസികളും വീട്ടുകാരും നടത്തിയ പരിശോധനയിലാണ് പിടിയാനയുടെ ജഡം കണ്ടെത്തുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.സമീപത്തെ പ്ലാവിൽ നിന്ന് ചക്കയിടാൻ ശ്രമിക്കുന്നതിനിടെ ഇലക്ട്രിക്കൽ ലൈൻ പൊട്ടി ദേഹത്ത് വീണ് ഷോക്കേറ്റതാകാം മരണ കാരണം എന്നാണ് നിഗമനം.

Related Articles

Back to top button