എറണാകുളത്ത് വീടിന് തീപിടിച്ചു..നാല് പേര്‍ക്ക് ദാരുണാന്ത്യം….
എറണാകുളത്ത് വീടിന് തീപിടിച്ച് അച്ഛനും അമ്മയും രണ്ട് കുട്ടികളുമടക്കം 4 പേർ മരിച്ചു.അങ്കമാലി പാക്കുളത്താണ് സംഭവം.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സംശയം. ബിനീഷ് കുര്യൻ, അനു മക്കളായ ജോവാന ബിനീഷ്, ജെസ്വിൻ ബിനീഷ് എന്നിവരാണ് മരിച്ചത്. തീ പൂര്‍ണ്ണമായും അണച്ചു. രാത്രിയായതിനാല്‍ തീ പടര്‍ന്നുപിടിച്ചത് പ്രദേശവാസികള്‍ അറിഞ്ഞിരുന്നില്ല.