എറണാകുളത്ത് രാസലഹരിയുമായി യുവാക്കൾ പിടിയിൽ..
എറണാകുളം കാക്കനാട് വിൽപ്പനയ്ക്കായി സൂക്ഷിച്ച രാസലഹരിയുമായി യുവാക്കൾ പിടിയിൽ. തൊടുപുഴ സ്വദേശി ആഷിക് അൻസാരി(22), നോർത്ത് പറവൂർ സ്വദേശി സൂരജ് വി എസ് (21) എന്നിവരെയാണ് പിടികൂടിയത്.യുവാക്കളുടെ പക്കൽ നിന്നും 2.92 ഗ്രാം കൊക്കെയിനും 0.37 ഗ്രാം എംഡിഎംഎയും പിടികൂടി.കൊച്ചി സിറ്റി ഡാൻസാഫ് ടീമും ഇൻഫോപാർക്ക് പൊലിസും ചേർന്ന് കാക്കനാട് ഗ്രീൻ ഗാർഡൻ റോഡിൽ സ്ഥിതിചെയ്യുന്ന ഹാർവെസ്റ്റ് ഹോംസിൽ നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്.