എറണാകുളത്ത് മഞ്ഞപ്പിത്ത പ്രതിരോധ പ്രവർത്തനങ്ങൾ വിജയകരമെന്ന് വിലയിരുത്തൽ…
കൊച്ചി: എറണാകുളം ജില്ലയിൽ മഞ്ഞപ്പിത്തം നിയന്ത്രണ വിധേയമെന്ന് ആരോഗ്യ വകുപ്പ്. പ്രതിരോധ പ്രവർത്തനങ്ങൾ വിജയം കാണുന്നുണ്ട് എന്നാണ് ആരോഗ്യ വകുപ്പിൻ്റെ വിലയിരുത്തൽ. ജല അതോറിറ്റിയുടെ കുടിവെള്ളത്തിൽ നിന്ന് രോഗം പടർന്ന വേങ്ങൂർ പഞ്ചായത്തിൽ സൂപ്പർ ക്ലോറിനേഷൻ നടത്തി. ഒരു മാസത്തിനിടെ വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ചത് 221 പേർക്കാണ്. 31 പേർ ചികിത്സയിലാണ്. നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ മജിസ്‌ട്രേറ്റ് തല അന്വേഷണം നടക്കുന്നുണ്ട്.