എയർ ഇന്ത്യ 30 മണിക്കൂർ വൈകിയ സംഭവം..വിമാന കമ്പനി യാത്രക്കാർക്ക് നൽകിയ സമ്മാനം കണ്ടോ..?

ഡൽഹിയിൽ നിന്നും സാൻഫ്രാൻസിസ്കോയിലേക്കുള്ള വിമാനം 30 മണിക്കൂർ വൈകിയതിനെത്തുടർന്ന് യാത്രക്കാർക്ക് നഷ്ടപരിഹാരമായി 29,000 രൂപയുടെ ടിക്കറ്റ് വൗച്ചറുകൾ നൽകി എയർ ഇന്ത്യ.200 ഓളം യാത്രക്കാർക്കാണ് ഭാവിയിൽ ഉപയോഗിക്കാൻ സാധിക്കുന്ന വൗച്ചറുകൾ എയർ ഇന്ത്യ നൽകിയത്.യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിച്ചുകൊണ്ട് എയർ ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ഒപ്പറേറ്റിംഗ് ഓഫീസറുമായ ക്ലോസ് ഗോർഷ് പ്രസ്താവനയിറക്കിയിരുന്നു.

വ്യാഴാഴ്ച വൈകിട്ട് 3.30ന് പുറപ്പെടേണ്ട വിമാനം സാങ്കേതിക തകരാറുകളെത്തുടർന്ന് ശനിയാഴ്ച രാവിലെ 9.55 നാണ് ഡൽഹിയിൽ നിന്നും പുറപ്പെട്ടത്. സാങ്കേതിക തകരാറുകളും, എയർ കണ്ടീഷണിനിംഗ് സിസ്റ്റത്തിനുണ്ടായ തകരാറും, പേലോഡിലെ പ്രശ്ങ്ങളുമാണ് വിമാനം വൈകാനുണ്ടായ പ്രധാന കാരണങ്ങൾ.തുടർച്ചയായി വിമാനങ്ങൾ വൈകുന്നതും യാത്രക്കാരോടുള്ള മനോഭാവവും ചൂണ്ടിക്കാട്ടി ഡിജിസിഎ എയർ ഇന്ത്യയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്.

Related Articles

Back to top button