എയർ ഇന്ത്യ വിമാനത്തിൽ തീപിടിത്തം..വിമാനം തിരിച്ചിറക്കി…
തീപിടിത്തം ഉണ്ടായെന്ന സംശയത്തെ തുടർന്ന് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി.ഇന്ന് വൈകുന്നേരം ബെംഗളൂരുവിലേക്ക് പുറപ്പെട്ട എഐ-807 എന്ന വിമാനമാണ് ഇന്ദിരാഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിൽ തിരിച്ചിറക്കിയത്. എയർ കണ്ടീഷനിംഗ് യൂണിറ്റിൽ തീപിടിച്ചെന്നായിരുന്നു സംശയം.സംഭവസമയത്ത് വിമാനത്തിൽ 175 യാത്രക്കാരുണ്ടായിരുന്നതായി ദില്ലി എയർപോർട്ട് ഉദ്യോഗസ്ഥൻ അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 6.38 ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
യാത്രക്കാർക്ക് ആർക്കും പെട്ടന്നുള്ള വിമാനത്തിന്റെ ലാൻഡിങ്ങിൽ ആരോഗ്യ പ്രശനങ്ങൾ ഇല്ലെന്നാണ് റിപ്പോർട്ടുകൾ.യാത്രക്കാർക്ക് ബംഗളൂരുവിലേക്ക് പറക്കാനുള്ള ബദൽ ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ടെന്ന് ഒരു എയർലൈൻ ഉദ്യോഗസ്ഥൻ അറിയിച്ചു.