എയർപോർട്ടിൽ വന്നിറങ്ങിയ യുവതിയെ സംശയം തോന്നി പരിശോധിച്ചു…വാനിറ്റി ബാഗിൽ കണ്ടത്…
ഹോങ്കോങ്ങിൽ നിന്ന് ഇന്ത്യയിലേക്ക് 26 ഐഫോൺ 16 പ്രോ മാക്സ് കടത്താൻ ശ്രമിച്ച യാത്രക്കാരിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ദില്ലി ഇന്ദിരാഗാന്ധി ഇൻ്റർനാഷണൽ (ഐജിഐ) വിമാനത്താവളത്തിൽവെച്ചാണ് യുവതി അറസ്റ്റിലായത്. വാനിറ്റി ബാഗിനുള്ളിൽ ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിൽ 37 ലക്ഷം രൂപയിലധികം വില വരുന്ന ഫോണുകൾ കടത്താനായിരുന്നു ശ്രമം. പ്രത്യേക രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കസ്റ്റംസ് അധികൃതർ യുവതിയെ തടഞ്ഞു നിർത്തി പരിശോധിക്കുകയായിരുന്നു.




